SEARCH


Narambil Bhagavathy Theyyam - നരമ്പിൽ ഭഗവതി തെയ്യം

Narambil Bhagavathy Theyyam - നരമ്പിൽ ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Narambil Bhagavathy Theyyam - നരമ്പിൽ ഭഗവതി തെയ്യം

ഒരു രണദേവത ആയിട്ടാണ്‌ ഭഗവതിയുടെ സങ്കല്പം .യുദ്ധംകൊണ്ടു ഉണ്ടായ രുധിരപ്പുഴയിൽ നിന്നും ഉടലെടുത്ത ദേവി ഭൂലോകത്തിൽ നൻമ വരുത്താനായി ഇറങ്ങി വന്നു എന്ന് ഐതിഹ്യം .രൗദ്രദേവതയാണ് ദേവി. കൊടക്കല്‍ തറവാട്ട് നായര്‍ നരമ്പില്‍ കാവില്‍ കുടിയിരുത്തിയതിനാല്‍ നരമ്പില്‍ ഭഗവതിയായി അറിയപ്പെട്ടു. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. പുതിയ ഭഗവതി തെയ്യത്തിനു സമാനമായി ഒടയില്‍ നാല് വലിയ പന്തങ്ങള്‍ ഉള്ള ഈ ദേവിയും തീ തെയ്യങ്ങളുടെ ഗണത്തിലാണ് പെടുന്നത്.

രയരമംഗലത്ത്‌ ഭഗവതിയുടെ ഉപ ദേവതയായി കണക്കാക്കുന്ന നരമ്പിൽ ഭഗവതി പിന്നീട് ഉദിനൂരിൽ എത്തിയ അവിടെ നിന്നും കൊടക്കൽ നായരോടൊന്നിച്ചു നരമ്പിൽ പ്രദേശത്തു എത്തി സ്ഥാനമുറപ്പിച്ചു അങ്ങനെ നരമ്പിൽ ഭഗവതി എന്നറിയപ്പെട്ട. ദേവി പീന്നീട് പെരിങ്ങോത്ത്‌ വേട്ടക്കൊരുമകൻ കോട്ടത്തിലും ആലക്കാട് കളരിക്കാൽ, മാവില പത്തായപ്പുര, പുത്തൂർ കുടുവക്കുളങ്ങര കാവ്, മണിയറ പൂമാലക്കാവ്, കണ്ടോത്ത്‌ കൂത്തൂർ തറവാട്, മാവിച്ചേരി കാവ്, കൊടക്കൽ തറവാട്, കല്ലേറ്റുകടവ് നരമ്പിൽ ഭഗവതി കാവ് എന്നിവിടങ്ങളിലും ശേഷിപെട്ടു. അവൻ്റെ

രയരമംഗലം ക്ഷേത്രത്തിലെ ഒരു അവകാശിയായ കേണോത്ത്‌ അടിയോടി നരമ്പിൽ തറവാട്ടിൽ നിന്നും ഒരു സ്ത്രീയെ കല്യാണം കഴിച്ചു പിലിക്കോടേക്ക് കൊണ്ടുവന്നു .ഭർതൃഗൃഹത്തിലെ ദുരനുഭവത്തിൽ മനംനൊന്തു തൻ്റെ പരദേവത നരമ്പിൽ ഭഗവതിയെ വിളിച്ചു കരഞ്ഞു. കുപിതയായ നരമ്പിൽ ഭഗവതി കേണോത്ത്‌ തറവാട്ടിലേക്ക് പാഞ്ഞടുത്തു. ഇതറിഞ്ഞ രയരമംഗലത്തമ്മ ഭഗവതിയെ തണുപ്പിക്കാൻ മുച്ചിലോട്ട് ഭഗവതിയെ നിയോഗിച്ചു .അങ്ങിനെ മുച്ചിലോട്ടമ്മ നരമ്പിൽ ഭഗവതിയെ അനുനയിപ്പിച്ചു കൈ പിടിച്ചു കരിവെള്ളൂർ മുച്ചിലോട്ടേക്ക് കൊണ്ടുവന്നു സ്വന്തം പീഠത്തിലിരുത്തി വായും മനസ്സും ഒത്തുചേർന്നു നിലനിന്നു. ഒരേ പീഠം ഒരേ നിവേദ്യം എന്ന പ്രകാരത്തിൽ .പെരുംകളിയാട്ടത്തിൻ്റെ അവസാന ദിവസം കെട്ടിക്കോലവും കല്പിച്ചു.

മുച്ചിലോട്ട് കാവുകളിൽ നരമ്പിൽ ഭഗവതി രൗദ്ര ഭാവത്തിലാണ് .തോറ്റത്തിലും കോലസ്വരൂപത്തിലും ഇത് നമുക്കു കാണാൻ സാധിക്കും .ഭദ്ര ചൊട്ട എന്ന മുഖത്തെഴുതുത്തും അരയോടയും, കുത്തുപന്തവും, വെള്ളെകിറും, വട്ടമുടിയും ആണ് സ്വരൂപം. മറ്റുള്ള കാവുകളിൽ മുച്ചിലോടുകളിൽ നിന്നും വ്യത്യസ്തമായി കുറ്റി ശങ്കും വൈരീദളവും എന്ന മുഖത്തെഴുത്തും പതിഞ്ഞ നടനവുമാണ് ഈ തെയ്യത്തിന്.

ആലക്കാട്‌ കൊങ്ങിണിച്ചാൽ ഭഗവതി എന്ന തെയ്യവും നരമ്പിൽ ഭഗവതി തെയ്യത്തിൻ്റെ ഭാവ വ്യത്യാസമാണ്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848